പ്രഭാതത്തിൽ കഞ്ഞിയും നെയ്യും സേവിച്ചിരുന്ന ഒരു ജനത ആയിരുന്നു ഭാരതീയർ ഒരു കാലത്ത് . ആധുനിക ഭക്ഷണരീതികളും ഫാസ്റ്റ്ഫുഡ് ആഹാരങ്ങളുമൊക്കെ പുത്തൻ തലമുറ ശീലമാക്കിയപ്പോൾ കഞ്ഞിയും നെയ്യും ഇലക്കറിയും പയർ വർഗ്ഗങ്ങളുമാക്കെ പഴഞ്ചൻ സാധനങ്ങളായി മാറുകയായിരുന്നു.
പ്രഭാത ഭക്ഷണത്തിനായി കഞ്ഞിയും നെയ്യും ശീലമാക്കിയിരുന്നവർ അതിനോടൊപ്പം പയർ – സസ്യയിലകളും ശീലമാക്കിയിരുന്നു.
സാത്വീകഭക്ഷണമായതു കൊണ്ടാണ് ഇത്തരത്തിലുള്ള ആഹാരം ശീലിപ്പിച്ചതെന്നായിരുന്നു സങ്കല്പം എന്നാൽ കഞ്ഞിയിലൂടെ ലഭിച്ചിരുന്ന സുലഭമായ വെള്ളം നമ്മുടെ രക്തത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശത്തെയും മാലിന്യങ്ങളെയും പൂർണ്ണമായും പുറത്താക്കാൻ സഹായിക്കുമെന്നതാണ് വസ്തുത. മാത്രമല്ല, കഞ്ഞിയിൽ നിന്നും ലഭ്യമാകുന്ന വിറ്റാമിനുകളും ആരോഗ്യസംരക്ഷണത്തിന്നു ഗുണം തന്നെ. നെയ്യിൽ നിന്നും ലഭ്യമാകുന്ന വിറ്റാമിനുകളും ആരോഗ്യസംരക്ഷണത്തിനു ഗുണകരമാണ്. നെയ്യിൽ നിന്നും ഫോസ്ഫറസും കൊഴുപ്പും ലഭിക്കുമ്പോൾ പയറിൽ നിന്നും മാംസ്യവും ഇലക്കറികളിൽ നിന്നും വിറ്റാമിനുകളും കിട്ടും. കത്തിയിലെ ചോറിൽ നിന്നും ലഭിക്കുന്ന അന്നജവും ശരീരത്തിനാവശ്യം.