കാപ്പി ഓർമ്മശക്തി കൂടുമെന്ന് കേട്ടാൽ വിശ്വസിക്കാൻ നമ്മുടെ പിൻ തലമുറയ്ക്ക് അനുഭവജ്ഞാനമുണ്ടായിരുന്നു. ഒരു ബിൽ ചൂട് കാപ്പിയും മറ്റേ കൈയിൽ പൂട് വാർത്തകളുള്ള പത്രവുമായി പ്രഭാതം ആരംഭിക്കുക എന്നത് മലയാളിയുടെ കാലങ്ങളായുള്ള ശീലമാണ്. നൂതന വിവരസാങ്കേതിക യുഗത്തിലും ഈ പതിവിന് വലിയ മാറ്റം വന്നിട്ടില്ല. ചിലപ്പോൾ കാപ്പിയുടെ സ്ഥാനത്ത് ചായയാകുമെന്ന് മാത്രം. എന്തായാലും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉന്മേഷം പ്രദാനം ചെയ്യാൻ രാവിലെ സേവിക്കുന്ന ഈ പാനീയത്തിന് കഴിയുമെന്നാണ് പരകെയുളള വിശ്വാസം.
‘ ഓർമ്മകൾ മരിക്കുമോ – – – – -?’ എന്ന് കവിഭാവന സന്ദേഹിച്ചാലും പ്രായാധികൃത്താലും മറ്റ് ബലഹീനതകൾ കാെണ്ടും ഓർമ്മശക്തി തന്നെ വെറും ഓർമ്മയായി മാറിയെന്നു വരാം. ഇതിനും കാപ്പി പരിഹാരമാണെന്ന് തെളിയിക്കപ്പെട്ടിരിക്കയാണ്.ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള കഴിവും കാപ്പിയ്ക്കുണ്ടെന്ന് പുതിയ കണ്ടെത്തൽ . പ്രായമായവരിൽ പ്രത്യേകിച്ചും . അരിസോണ സർവ്വകലാശാലയിൽ നടത്തിയ ഒരു പഠനമാണ് കാപ്പിയുടെ ഈ അപൂർവ്വസിദ്ധി തെളിയിച്ചത്. കാപ്പിയിലടങ്ങിയ കഫീൻ എന്ന രാസവസ്തു അറുപത്തിയഞ്ചിനുമേൽ പ്രായമുള്ളവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കും , പ്രായം ചെന്നവരിൽ ഇടവിട്ട് ഓർമ്മശക്തി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. പ്രഭാതത്തിൽ ഉയർന്ന നിലയിലും ഉച്ചയ്ക്കുശേഷം താഴ്ന്ന നിലയിലുമാകുന്നു ഓർമ്മശക്തി . കഫീന്റെ ഉപയോഗം, ഓർമ്മ ശക്തിയിലുണ്ടാകുന്ന ഈ വൃതിയാനത്തെ പ്രതി്രേരോധിക്കുo. തലച്ചോറിലെ കോശങ്ങളെ ക്ഷയിപ്പിച്ച് ഓർമ്മശക്തിയെ താറുമാറാക്കുന്ന അൽഷിമേഴ്സ് രോഗത്തെപ്പോലും ചെറുത്തുനിൽത്താൻ കാപ്പിക്കുടി സഹായിക്കും.