ഭക്ഷണം കഴിച്ചയുടനെ കുളിച്ചാൽ പിന്നീട് ആഹാരം കഴിക്കാൻ കിട്ടില്ലെന്നാണ് വിശ്വാസം.നീന്തൽക്കുളി സർവ്വസാധാരണമായിരുന്ന പണ്ടത്തെക്കാലത്ത്, നീന്തലെന്ന ഏറെ കായികാധ്യാനം ആവശ്യമുള്ള കുളി, ആഹാരത്തിനു ശേഷമാകുന്നത് ആഹാരം കഴിഞ്ഞുടനെ കഠിനജോലി ചെയ്യുന്നതിനു തുല്യമായതു കൊണ്ടാണ് ഇങ്ങനെ പാടില്ലെന്നു പറയുന്നതെന്നായിരുന്നു വിശ്വാസം.
ഭക്ഷണപ്രിയന്മാരായ നമ്പൂതിരിമാരുടെയിടയിൽ ആഹാരം കഴിച്ചുടൻ കുളിക്കാൻ പാടില്ലെന്നതിെനെപ്പെറ്റി രസകരമായ ഒരു പരാമർശമുണ്ടായിരുന്നു. മൂക്കുമുെട്ടെ ആഹാരം കഴിച്ചുരുന്നാലും കുളിക്കിടെ കുറച്ചവെള്ളം അകത്തു പോകുമല്ലോ! ഇതു വയർ വീണ്ടും വീർക്കാൻ ഇടയാക്കുമെന്നതിനാൽ വയറിന്റെ വലുപ്പം ചെറുതാക്കാൻ മാത്രമാണ് കുളിയെ മുൻ നിർത്തി ഈ വിലക്കുന്നായിരുന്നതെന്നാണ് സരസന്മാർ പറഞ്ഞുവന്നിരുന്നത്.
ഭക്ഷണം കഴിച്ചയുടൻ കുളിച്ചാൽ വീണ്ടും ആഹാരം കിട്ടില്ലെന്ന് പറയാൻ മാത്രം ഇതിൽ കാര്യമുണ്ടോ എന്ന ചോദ്യം തീർച്ചയായും അസ്ഥാനത്തല്ല. ദഹനപ്രക്രിയ വേഗത്തിൽ നടക്കുന്നതിന് ചൂട് ആവശ്യമാണ്. ആഹാരം കഴിഞ്ഞുടൻ കുളിച്ചാൽ എളുപ്പത്തിൽ ദഹിക്കുന്നതിനുവേണ്ട ചൂട് ശരീരത്തിൽ ലഭ്യമാകാതെ വരും. ദഹനം താമസിച്ചാൽ അടുത്ത ആഹാരത്തിനു തമസം നേരിടും.ഇക്കാരണം കൊണ്ടാണ് ഊണു കഴിഞ്ഞുടൻ കുളിക്കരുതെന്നുo കുളിച്ചാൽ പിന്നെ ആഹാരം കിട്ടില്ലെന്നും പറഞ്ഞുവന്നിരുന്നത്.