രാതിയിൽ തേങ്ങാവെള്ളത്തിനോ കരിക്കിൻ വെള്ളത്തിനോ കരയുന്ന കുട്ടികളെ മുതിർന്നവർ ശാസിക്കുന്നത് ഇന്നും ചില സ്ഥല ങ്ങളിൽ കാണാം. രാത്രിയിൽ തേങ്ങാവെള്ളം കുടിച്ചാൽ മാതാപിതാക്കൾക്ക് മരണം സംഭവിക്കുമെന്നാണ് കുട്ടികളെ ധരിപ്പിച്ചിട്ടുള്ളത്. അവർ അങ്ങനെ വിശ്വസിച്ചു പോരുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ വിറ്റാമിനടങ്ങിയിരിക്കുന്ന ഒരു ദ്രാവകമാണ് തേങ്ങാവെള്ളം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, രാത്രിയിൽ ഇത് കുടിക്കുന്നത് കാരണം ശരിയായ ദഹനം നടന്നില്ലെങ്കിൽ അത് കഫം, നീർക്കെട്ട് തുടങ്ങി ഉദരരോഗങ്ങളിൽ വരെ കൊണ്ടെത്തിക്കും.
