ആധുനിക് പേസ്റ്റും ബഷു മൊക്കെ ക്കൊണ്ട് പ്രഭാതത്തിൽ പുതിയ തലമുറ പല്ലു ശുദ്ധിയാക്കുമ്പോൾ പഴമക്കാർക്ക് അതത്ര പൂർണ്ണമായും ഇഷ്ടപ്പെട്ടെന്നുവരില്ല. അവർ, മാവില കൊണ്ട് പല്ലു തേയ്ക്കണമെന്നാണ് ശീലിച്ചിരുന്നത്. മാവില കൊണ്ട് പല്ലു തേച്ചാൽ പല്ലുകൾ മുല്ലപ്പൂപോലെ വെളുക്കുമെന്ന അറിവു മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. മാത്രമല്ല, ഇന്നത്തേപ്പോലെ പേസ്റ്റും കരുതിയല്ല അവർ കുളിക്കടവിലേക്ക് പോയിരുന്നതും. പോകുന്ന വഴി ഏതെങ്കിലും ചാഞ്ഞുനിൽക്കുന്ന മാവിന്റെ ശിഖരത്തിൽ നിന്നും ഒരു മാവില പറിച്ചെടുത്ത് രണ്ടായി മടക്കിയാണ് പല്ലു തേച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അതിന്റെ അവ ശിഷ്ടങ്ങൾ വായ് കഴുകിക്കളഞ്ഞാലും അവ ശേഷിക്കും. ഇതിൽ നിന്നും രോഗാണുക്കൾ ഉണ്ടാകും. ഇത് വായ് കേടുവരുത്തും; പല്ലുക ളെയും ബാധിക്കും. ഇത് സംഭവിക്കാതിരിക്കാനാണ് ദിവസവും പല്ലുകൾ ശുചിയാക്കുന്നത്. മാവിലയ്ക്ക് രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് പല്ലു തേയ്ക്കാൻ ദിവസവും അതുപയോഗിച്ചിരുന്നതെന്നാണ് വാസ്തവം
