സിനിമയിൽ മാത്രമല്ല, ജീവിതത്തിലും വിവാഹം കഴിഞ്ഞുവരുന്ന പെൺകുട്ടിയെ വരന്റെ ഗൃഹത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് കത്തിച്ച നിലവിളക്ക് കൊടുത്താണ് സ്വീകരിക്കുന്നത്. ഈ ചടങ്ങ് ഇന്നും ഒട്ടുമിക്ക ഹിന്ദു ഭവനങ്ങളിലും നടക്കുന്നുമുണ്ട്. കല്യാണം കഴി ഞെഞ്ഞത്തുന്ന പെൺകുട്ടിയെ വരന്റെ അമ്മയോ സഹോദരിയോ ആണ് നിലവിളക്കു നൽകി അകത്തേക്കു കൂട്ടിക്കൊണ്ടു വരുന്നത്. ഇതും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് നിലനിന്നിരുന്നത്. താൻ ലക്ഷ്മീദേവിയുടെ പ്രതീകമായ നിലവിളക്കുമായാണ് വരന്റെ വീട്ടിൽ കയറിയ തെന്ന് പെൺകുട്ടിയിൽ തോന്നിക്കുവാനാണ് ഈ ചടങ്ങു കൊണ്ടർത്ഥമാക്കുന്നത്. എന്നാൽ മാനസികമായി പെൺകുട്ടി പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ ഇത്തരം ചടങ്ങുകൾ സഹായിക്കുമെന്ന് ആധുനിക മനഃശ്ശാസ്ത്ര ജ്ഞന്മാർ സമ്മതിക്കുന്നു. കൂടാതെ, അമ്മായിയമ്മ, നാത്തൂൻ പോരുകൾ ശക്തി പ്രാപിച്ചിരിക്കുന്ന പുതിയ കാലത്ത് ആദ്യമേ തന്നെ നല്ലൊരു ബന്ധത്തിന് തുടക്കം കുറിക്കാനും ഈ ചടങ്ങ് പിന്തുണയ്ക്കുമെന്നും ഒരു അഭി പ്രായമുണ്ട്.
