കൊഴുപ്പ് കൂടിയവർ എന്നാണ് പലപ്പോഴും തൻറെടികളെയും ദുർനടത്തകാരെയും വിശേഷിപ്പിക്കുന്നത്, എന്നാൽ വാസ്തവം മറ്റൊന്നാണ്. ഈ പറയുന്നതുപോലെ അത്ര കുഴപ്പക്കാരനൊന്നുമല്ല കൊഴുപ്പ്.
മനുഷ്യശരീരത്തിനാവശ്യമുള്ള വസ്തുവല്ല കൊഴുപ്പെന്നും മനുഷ്യന് മരണത്തിലേക്കു നയിക്കുന്ന കാലനാണെന്നും ഉള്ള വിശ്വാസ പ്രമാണത്തിന് തൽക്കാലത്തേക്കെങ്കിലും വിട നൽകേണ്ടിയിരിക്കുന്നു. മറ്റു സംസ്ഥാനക്കാർ കൂടുതലായി ഉപയോഗിക്കുന്നതുപോലെ വെണ്ണയും നെയ്യുമൊന്നും. കേരളീയർ ഉപയോഗിക്കുന്നില്ലെങ്കിലും കൊഴുപ്പ് അധികം ബാധിക്കുന്നുവെന്നൊരു പ്രചാരണം നിലവിലുണ്ട്. ഹൃദ്രോഗികളുടെ എണ്ണവും കേരളത്തിൽ കൂടുതലാണ്.
എന്നാൽ ശാരീരികചലനങ്ങൾ കുറഞ്ഞതാണ് ചില അസുഖങ്ങൾക്കു കാരണമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കൊഴുപ്പ് കഴിച്ചാലും ശാരീരികചലനങ്ങൾ വർദ്ധിപ്പിച്ചാൽ പല അസുഖങ്ങൾക്കും പ്രതിവിധിയുണ്ടത്രേ!
മനുഷ്യൻറെ ജരാനരകൾ അകറ്റാനും തേയ്മാനം സംഭവിക്കുന്ന ശരീരത്തിലെ കോശങ്ങളുടെ അസംസ്കൃത വസ്തുവാകനും കഴിയുന്ന ഉത്തമ പദാർത്ഥം ആയിട്ടാണ് ആണ് കൊഴുപ്പിനെ ആയുർവേദവും യുനാനി ചികിത്സാ രീതിയും വിശേഷിപ്പിക്കുന്നത്. ആധുനിക ശാസ്ത്രമാകട്ടെ മുട്ട, മത്സ്യം, മാംസം എന്നിവയ്ക്ക് മുന്നിലാണ് ഇതിനു സ്ഥാനം നൽകിയിരിക്കുന്നത്. ഹ്യദയത്തിനു ഹാനികരമായ ലിംപോ പാട്ടീൻ കുറയ്ക്കാനുള്ള നല്ല മാർഗ്ഗം പ്രത്യേകതരം കൊഴുപ്പ് കഴിക്കുകയാണെന്നും അഭിപ്രായ മുണ്ട്. കൊളസ്ട്രോൾ കുറക്കുന്ന മരുന്നുകളെക്കുറിച്ച് നടത്തിയ എൺപതു ശതമാനം പഠനങ്ങളിലും അവയൊന്നും തന്നെ മനുഷ്യായുസ്സ് വർദ്ധിപ്പിച്ചിട്ടുള്ളതെളിവൊന്നുമില്ല. കേരളത്തിൽ വാർധക്യസഹജമായ രോഗങ്ങൾ വർധിക്കാൻ കാരണം വൈദ്യശാസ്ത്ര സംബന്ധമായ അജ്ഞതകളാണ്. വെളിച്ചെണ്ണയെപോലും കൊളസ്ട്രോളിനെ പേരിൽ മാറ്റി നിർത്താനാണ് ചില രേഖകളെല്ലാം ശ്രമം നടത്തിയത്.