ഡിസ്പോസിബിൾ പാത്രങ്ങളുടെ നിർമ്മാണവും ഇലകളുടെ ദൗർലഭ്യവും അനുഭവപ്പെട്ടതോടെ മലയാളിക്കുപാേലും ഇലയിൽ ഭക്ഷണം കഴിക്കുകയെന്നത് ഒരു ഓർമ്മയായി മാറിയെന്നതാണ് സത്യം. എല്ലാ ദിവസവും ഉച്ചയുണ് കേരളീയർ ഇലയിൽ കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാർഷികമേഖലയും കാർഷികവൃത്തിയും ആരാധനയായി കണ്ടിരുന്ന ആ തലമുറ കാലയവനികക്കുള്ളിൽ മറഞ്ഞതോടെ നാം പാശ്ചാത്യ സംസ്കാരത്തിന്റെ അടിമകളാകാൻ തുടങ്ങി.
വാഴയില തുടങ്ങിയ ദോഷരഹിതവും പരിശുദ്ധിയുള്ളതുമായ ഇലകളിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇവയ്ക്കൊക്കെ തന്നെ നേരിയ തോതിലും ഔഷധഗുണം ലഭ്യമാക്കാൻ കഴിവുണ്ടെന്ന് അയൂർവേദം പറയുന്നു. ഇലയിൽ ഭക്ഷണം കഴിക്കുന്നതോടെ ശുചിത്വം പാലിക്കാൻ കഴിയുന്നു എന്നു മാത്രമല്ല പാത്രങ്ങൾ പോലെ ഉപയോഗിച്ചശേഷം മറ്റൊരാൾക്ക് ഉപയോഗിക്കേണ്ടിയും വരുന്നില്ല.