വൈദേശിക ഭക്ഷണസംസ്കാരം ഉൾക്കൊണ്ട മലയാളി പോലും ഇന്ന് നടന്നും നിന്നുമൊക്കെയാണ് ആഹാരം കഴിക്കുന്നതും കുട്ടികളെ കഴിപ്പിക്കുന്നതും. എന്നാൽ ചാണകം മെഴുകിയ തറയിൽ പനയോല തടുക്കിൽ ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ തൂശ്ശനിലയിൽ ഭക്ഷണം കഴിക്കാനാണ് ആദ്യമേ ശീലിച്ചത്. കൂടാതെ പലകയിട്ട് അതിൽ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാനും മലയാളിക്കേറെ താൽപ്പര്യമായിരുന്നെന്നു മാത്രമല്ല ഊരാത്ത ഷൂസ്സുകളോടെ കാലിേന്മേൽ കാലിട്ട് ഡയനിംഗ് ടേബിളിന് മുന്നിലിരുന്ന് ടെലിവിഷൻ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിനെക്കാൾ ഭംഗിയുമായിരുന്നു അതൊക്കെ കാണാൻ.
അതിന് പിന്നിൽ ശാരീരികഗുണകരമായ ചില നാട്ടറിവുകൾ ഉണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ സുഖഭോഗങ്ങളുടെ നടുക്കടലിൽ അലഞ്ഞ് ദൈവം നൽകിയ ജീവിതമാണ് തങ്ങൾ തുലയിക്കുന്നതെന്ന് ആധുനിക കാലത്തിനറിയില്ല.
നാം ഭക്ഷണം കഴിക്കുന്ന സമയത്ത് ശരീരത്തിലെ സന്ധികൾക്ക് കാര്യമായ ചലനം അനുഭവപ്പെടുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നു. ഈ ചലനം സന്ധികൾക്ക് അധികഭാരമുണ്ടാക്കും . ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ഈ അധികഭാരത്തെ കുറയ്ക്കാൻ കഴിയും. മാത്രമല്ല, നിന്ന് ഭക്ഷണം കഴിച്ചാൽ അമിതഭക്ഷണം കഴിക്കാനുള്ള സാഹചര്യവും ഉണ്ടാവുകയാണ്. അമിതഭക്ഷണം ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും ശാസ്ത്രം പറയുന്നു. മുഴുവയർ കഴിക്കാതെ ശീലിക്കുന്നവർക്ക് സ്വാഭാവിക അസുഖങ്ങളും കുറഞ്ഞിരിക്കുന്നവർക്ക് ആരോഗ്യസംഘടനകളുടെ പ്രതിവാര കുറിപ്പുകൾ ചൂണ്ടിക്കാട്ടുന്നു.