വെളുത്തുള്ളി ഉണ്ടേൽ മഴത്തുള്ളി വേണ്ട – മുൻതലമുറയോടൊപ്പം അന്യം നിന്നു പോയ അസംഖ്യ വിശ്വാസങ്ങളിെലൊന്നാണിത്.
ദൈനംദിന ആഹാരക്രമത്തിൽ വെളുത്തുള്ളി ഉൾപ്പെട്ടിട്ടില്ലെങ്കിലും കേരളീയരുടെ പല കറികളിലെയും ഒരു പ്രധാന ഘടകമായി വെളുത്തുള്ളി നിലകൊള്ളുകയാണ്.
വെളുത്തുള്ളിയുടെ പൗരാണികബന്ധവും വളരെ പ്രസിദ്ധമാണ്.
പാലാഴി കടഞ്ഞുകിട്ടിയ അമൃതകുംഭത്തിനായി ദേവാസുരന്മാർ തമ്മിൽ നടന്നു തർക്കത്തിനിടയിൽ കുംഭത്തിനുള്ളിൽ നിന്നും തെറിച്ചുവീണ അമ്യതിന്റെ തുള്ളികളാണ് വെളുത്തുള്ളി എന്നാണ് പുരാണത്തിലെ വെളുത്തുള്ളി ഉൽപ്പത്തിക്കഥ .അദ്ദുതകരമായ ഔഷധവീര്യമാണ് വെളുത്തുള്ളിയെ മഴത്തുള്ളിയുമായി ബന്ധപ്പെടുത്തിയത്. എന്നാൽ ഈ ചൊല്ല് മഴത്തുള്ളി ഔഷധമാണ് എന്ന അർത്ഥത്തിലല്ലെന്നതാണ് രസകരം.
വളരെ വേഗത്തിൽ പരിസരം പോലും മറന്നു പറയുന്നവരെ നോക്കി , ‘ഹോ …..അവൻ വായുഗുളിക വാങ്ങാൻ പോകുന്ന പോക്കാ ‘ എന്ന് പലരും പറയാറുണ്ട്. പെരുമഴയെന്നല്ല, കൊടുങ്കാറ്റായാലും ഇത്തരക്കാർ ചുറ്റുപാടുകൾ പോലും ശ്രദ്ധിക്കാതെ മരണപ്പാച്ചിൽ നടത്തും.വീട്ടിൽ അല്പം വെളുത്തുള്ളി ഉണ്ടെങ്കിൽ മഴ നനഞ്ഞുള്ള പാച്ചിൽന്നും, അത് കഴിച്ച് വായുക്ഷോഭത്തിൽ നിന്നും മുക്തി നേരമെന്നുമാണ് ഈ ചൊല്ലിന്റെ സാധുകരണം.ആഹാരത്തിലെ വിഷാംശം അകറ്റാനും മനുഷ്യശരീരത്തിലെ ദഹനേന്ദ്രീയത്തെ ഉത്തേജിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിയുമെന്ന് പണ്ടുമുതലേ മലയാളി മനസ്സിലാക്കിയിരുന്നു.എന്നാൽ അമിതമായ വെളുത്തുള്ളി ഉപയോഗം പുരുഷബീജാണുക്കളുെടെ എണ്ണം കുറയ്ക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു ഗവേഷണ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.