സാധാരണ പൂജകൾക്ക് കർപ്പൂരം കത്തിച്ച് ഉഴിയുന്നതും സാമ്പാണിത്തിരി കത്തിച്ചുഴിയുന്നതുമൊക്കെ പതിവാണ്. എന്നാൽ ഇതൊക്കെ അന്ധവിശ്വാസത്തിന്റെ ഭാഗമായുള്ള ചടങ്ങുക ളാണെന്നാണ് നിരീശ്വരപക്ഷം. വിശ്വാസികൾ തന്നെ, ഇതിനെ പൂജയുടെ ഭാഗമായി ഈശ്വര പ്രീതിക്കായി നടത്തുന്നതെന്നാണ് വിശ്വസിച്ചു പോരുന്നത്. എന്നാൽ കർപ്പൂരം, സാമ്പാണി മുതലായ വസ്തുക്കൾ കത്തിക്കുമ്പോൾ അതിന്റെ പുക എത്തിച്ചേരുന്ന സ്ഥലങ്ങളിൽ അനുകൂല ഊർജ്ജം പ്രസരിക്കുന്നു. മാത്രമല്ല, അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വിഷാണുക്കളെ നശിപ്പിക്കാനും കർപ്പൂരത്തിന്റെ പുകയ്ക്ക് കഴിയുമത്രേ! ഇതിലൂടെ ലഭ്യമാകുന്നതും ഈശ്വരചൈതന്യം തന്നെയാണ്. ഇതിന്റെ ശാസ്ത്രീയത വളരെ പണ്ടേതന്നെ മനസ്സിലാക്കിയിരുന്ന ആചാര്യന്മാർ ആയിരിക്കാം ഇതിനൊക്കെ പ്രേരിപ്പിച്ചതും.
