രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്നത് ഒഴിവാക്കണം എന്നു പറയുന്നതിന്റെ കാരണം എന്തൊക്കെയാണെന്ന് നോക്കാം.
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പലരുടെയും മനസിൽ ആദ്യം വരുന്ന ചിന്തയാണ് മൊബൈൽ ഫോൺ നോക്കുക എന്നത്. ഫോണില്ലാതെ ഒരു നിമിഷം പോലും നമുക്ക് ഇരിക്കാനാകില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരുക്കുകയാണ് നാമെല്ലാം. അമിതമായ മാെബെെൽ ഫാേൺ ഉപയോഗം ശരീരത്തെ മാത്രമല്ല മനസിനേയും പ്രതികൂലമായി ബാധിക്കും. നമ്മുടെ ചിന്താശേഷിയെ വരെ മൊബൈൽ നശിപ്പിക്കും.
രാവിലെ ഫോൺ തുറക്കുമ്പോൾ വിവരങ്ങളുടെ ഒരു കുത്തൊഴുക്കാണ് വരുന്നത്. ഇത് തലച്ചോറിന് ആശയക്കുഴപ്പം സൃഷ്ടിക്കാൻ കാരണമാകുo പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളിൽ നിന്നും നിങ്ങളുടെ ശ്രദ്ധതിരിക്കാനും മൊബൈൽ കാരണമാകുo. അമിത ഫാേൺ ഉപേയോഗം ഏകാഗ്രത നഷ്ടപ്പെടുത്തുകയും നിങ്ങളുടെ കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും. രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നത് മാനസിക സമ്മർദ്ദം വർധുപ്പിക്കാനും ഇടയാക്കും.
എഴുന്നേറ്റ ഉടൻ ഫോണിൽ സമയം ചെലവിടാതെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുകയോ , യോഗ, നടത്തം എന്നിവ പോലുള്ള വ്യായാമം ശീലമാക്കുകയോ ചെയ്യുക. ഇത് ശരീരത്തിനും മനസിനും ഉന്മേഷം നൽകുകയും ശരീരഭാരം കുറയ്ക്കുയും ചെയ്യും. മൊബൈൽ ഉപയോഗം പൂർണമായും ഒഴിവാക്കാനായില്ലെങ്കിലും ഇവയുടെ ഉപയോഗം കുറയ്ക്കാൻ നമുക്ക് കഴിയും.